img 6409

സ്ട്രാബെറി മൂൺ – ജൂണിലെ പൂർണ്ണ ചന്ദ്രൻ

Untitled Design 1 150x150

നയന കെ. ദീപു
ജൂനിയർ അമച്വർ ആസ്ട്രോണമർ
അസ്ട്രോ കേരള കോട്ടയം ചാപ്റ്റർ

എല്ലാ മാസവും ആകാശത്ത് പൂർണ്ണചന്ദ്രൻ ഉദിക്കാറുണ്ട്. മാനത്തു ദിക്കുന്ന ഓരോ  പൂർണ്ണചന്ദ്രനും സവിശേഷമായ പേരുകളുമുണ്ട്. ഓരോ ദേശത്തിന്റെയും കാലാവസ്ഥ, സംസ്കാരം, പ്രാദേശിക സവിശേഷതകൾ, അവരുടെ ജീവിതാനുഭവങ്ങൾ എന്നിവയെ ആശ്രയിച്ചാണ് ഈ പേരുകൾ രൂപം കൊണ്ടിരിക്കുന്നത്.

ആഗോളതലത്തിൽ സമയസൂചന സംവിധാനങ്ങളും ആധുനിക സാങ്കേതികവിദ്യയും വരുന്നതിനുമുമ്പ്, ആളുകൾ സമയം അളക്കാൻ ചന്ദ്രനെയും മറ്റ് പ്രകൃതി സൂചകങ്ങളെയുമാണ് ആശ്രയിച്ചിരുന്നത്. പുരാതന കാലം മുതൽ മാസങ്ങളുടെയും ഋതുക്കളുടെയും മാറ്റം നിരീക്ഷിക്കുന്നതിൽ പൂർണ്ണചന്ദ്രൻ എല്ലാ ജനതയുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഈ പുരാതന മാസനാമങ്ങളാണ് നാം ഇന്ന് ‘പൂർണ്ണചന്ദ്രനാമങ്ങൾ’ (Full Moon Names) ആയി ഉപയോഗിക്കുന്നത്.

ഇവയിൽ പലതും തദ്ദേശീയ അമേരിക്കൻ (Native American) പേരുകളുടെ ഇംഗ്ലീഷ് വ്യാഖ്യാനങ്ങളാണെങ്കിലും, ചിലത് കെൽറ്റിക്, ആംഗ്ലോ-സാക്സൺ, മധ്യകാല ഇംഗ്ലീഷ്, നീയോ-പാഗൻ സംസ്കാരങ്ങളിൽ നിന്നും ഉടലെടുത്തവയാണ്.

Img 6409


Discover more from Akshara Magazine

Subscribe to get the latest posts sent to your email.

Leave a Comment

Your email address will not be published. Required fields are marked *

Shopping Cart

Discover more from Akshara Magazine

Subscribe now to keep reading and get access to the full archive.

Continue reading