img 6409

സ്ട്രാബെറി മൂൺ – ജൂണിലെ പൂർണ്ണ ചന്ദ്രൻ

എല്ലാ മാസവും ആകാശത്ത് പൂർണ്ണചന്ദ്രൻ ഉദിക്കാറുണ്ട്. മാനത്തു ദിക്കുന്ന ഓരോ  പൂർണ്ണചന്ദ്രനും സവിശേഷമായ പേരുകളുമുണ്ട്. ഓരോ ദേശത്തിന്റെയും കാലാവസ്ഥ, സംസ്കാരം, പ്രാദേശിക സവിശേഷതകൾ, അവരുടെ ജീവിതാനുഭവങ്ങൾ എന്നിവയെ ആശ്രയിച്ചാണ് ഈ പേരുകൾ രൂപം കൊണ്ടിരിക്കുന്നത്. ആഗോളതലത്തിൽ സമയസൂചന സംവിധാനങ്ങളും ആധുനിക സാങ്കേതികവിദ്യയും വരുന്നതിനുമുമ്പ്, ആളുകൾ സമയം അളക്കാൻ ചന്ദ്രനെയും മറ്റ് പ്രകൃതി സൂചകങ്ങളെയുമാണ് ആശ്രയിച്ചിരുന്നത്. പുരാതന കാലം മുതൽ മാസങ്ങളുടെയും ഋതുക്കളുടെയും മാറ്റം നിരീക്ഷിക്കുന്നതിൽ പൂർണ്ണചന്ദ്രൻ എല്ലാ ജനതയുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഈ പുരാതന മാസനാമങ്ങളാണ് […]

സ്ട്രാബെറി മൂൺ – ജൂണിലെ പൂർണ്ണ ചന്ദ്രൻ Read More »

img 6408

4, ഒറ്റയാകുമ്പോൾ – ഞാൻ നട്ട വിത്തുകൾ

കവിത തിരികെത്തരാനൊന്നുമില്ല,കനൽ തിന്ന കരളിലിനിപ്പാടാനുമില്ല അരികിൽ നിൽക്കനാരുമില്ല തലചായ്ച്ചു മടിയിൽ മയങ്ങാനാരുമില്ല എരിവെയിൽ മുറ്റിക്കനത്തൊരു വീഥിതൻ നെറുകിൽ ഫണം വിരിച്ചാടുന്നു സൂര്യൻ മകുടിയും പുള്ളുവൻപാട്ടുമില്ല,നെഞ്ചി- ലുരുകുമൊരു കണ്ണീർക്കനപ്പു മാത്രം ഇരുളുമാകാശവുംചുവടിൽനിന്നിഴതെറ്റി- യൊഴുകും മണൽത്തരിക്കുളിരും കിനാക്കളും തിരികെയെത്തുമ്പോളൊഴിഞ്ഞ ഭിക്ഷാപാത്ര- മുടിയനെത്തേടി തനിച്ചിക്കുമ്പോൾ കവിതയായോരോ നെടുവീർപ്പിനൊപ്പവും കടൽകടന്നെത്തുന്നു കനവുകൾ കാഴ്ചകൾ വ്ൃണിതവേനൽപ്പനിക്കെടുതിയിൽ രാവിൻ്റെ കുളിരുമായെത്തുന്നു നിനവുകൾ നോവുകൾ ചുറ്റിലും കാണുന്നതൊക്കെയും പൊയ്മുഖം പൊയ്കാലിലത്രേ നടക്കുന്നു നമ്മളും സ്നേഹിച്ചൊരാളെ മരക്കുരിശേറ്റുവാൻ ശീലിച്ചുപോയ മനുഷ്യ ബന്ധങ്ങളേ നോവിച്ചു നേരിൻ നിലവറയ്ക്കുള്ളിൽ നാം ജീവിച്ചുപോകാൻ

4, ഒറ്റയാകുമ്പോൾ – ഞാൻ നട്ട വിത്തുകൾ Read More »

img 6400

ലോകം ലഹരിയാക്കുന്ന ഗോളുകളും സമൂഹത്തെ ബാധിക്കുന്ന ലഹരിയും

Editorial 24 പശ്ചിമേഷ്യയിലും,ഇറാനിലും സംഘർഷഭരിതമായ അന്തരീക്ഷത്തിലും ലോകത്തെ ഒന്നായ് മാറ്റാൻ ഒരു ബോളിന് കഴിയുന്നുവെന്നത് ആശ്വാസവും സന്തോഷവും പ്രധാനം ചെയ്യുന്നു. ലോകം ഒരു ബോളായ് മാറുന്ന അസുലഭമായ മുഹൂർത്തമാണ് ലോകകപ്പ് ഫുട്ബോൾ മത്സരം നമ്മുക്ക് സമ്മാനിക്കുന്നത്.അതിൻ്റെ അലയൊലികൾ ലോകം ഏറ്റെടുത്തുകഴിഞ്ഞു.അവരവർക്ക് ഇഷ്ടമുള്ള ടീംമിൻ്റെ ഫ്ലക്സുകളും,ബോർഡുകളും പൊതു ഇടങ്ങളിൽ വയ്ക്കുന്നു,ഒരു രാജ്യത്തിൻ്റെ പതാക മറ്റൊരു രാജ്യത്ത് പ്രദർശിപ്പിക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും നിലനിൽക്കുമ്പോൾ തന്നെ ഈ മത്സരങ്ങളിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകൾ ഉയർത്തി വർണ്ണാഭമാക്കുവാൻ കഴിയുന്ന അസുലഭ നിമിഷമാണ് ലോകകപ്പ്

ലോകം ലഹരിയാക്കുന്ന ഗോളുകളും സമൂഹത്തെ ബാധിക്കുന്ന ലഹരിയും Read More »

img 6393

ഗ്രാമചന്തം

പഴയ മൺകുടത്തിലെ വെള്ളം പോലെ തെളിഞ്ഞതായിരുന്നു ആമ്പൽക്കുളം പുഴ. പുഴയുടെ ഓരത്ത്, ഇലഞ്ഞിമരങ്ങൾ തണൽവിരിക്കുന്ന ഒരു കൊച്ചു വീടാണ് ഉണ്ണിമാഷിന്റേത്. മാഷ് ഔദ്യോഗികമായി വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും ഗ്രാമത്തിന് അദ്ദേഹം ഇന്നും ‘മാഷ്’ തന്നെയാണ്. പുഴയിലെ ഒഴുക്കിനൊപ്പം ചിരിക്കുന്ന തുമ്പപ്പൂക്കളും, മാവിൻചോട്ടിലെ പഴകിയ ഊഞ്ഞാലും, നാരായണേട്ടന്റെ ഓലമേഞ്ഞ ചായക്കടയിലെ ചില്ലുകുപ്പികളിൽ നിറച്ചിരുന്ന ഉണ്ണിയപ്പവുമായിരുന്നു മാഷിന്റെ നിത്യേനയുള്ള ‘ഗ്രാമചന്തം’. എന്നാൽ, ഒരു കർക്കിടക മാസത്തിന്റെ തുടക്കത്തിൽ ആ ശാന്തത തകർന്നു. നഗരത്തിൽ നിന്നുമെത്തിയ ചിലർ പുഴയുടെ അപ്പുറത്തെ കരയിൽ ഒരു

ഗ്രാമചന്തം Read More »

img 6312

ശവമുറി

മരണം ചുംബിച്ച മനുഷ്യർ മൗനത്തിലാണ്ടു തണുത്തുറയുന്നു. ശവമുറിക്കുള്ളിലെ  മരംകോച്ചുന്ന തണുപ്പറിയുന്നില്ല. ഇന്ന് മറഞ്ഞുപോയ ഇന്നലെകൾ ഇന്നും നാളെയും തമ്മിലെത്ര ദൂരമുണ്ട്? ഇനിയെത്ര നാൾ ഇവിടെയെറിയാതെ ഈ മുറിക്കുള്ളിൽ വസിക്കുന്നു. ജനനവും മരണവും താണ്ടിയ ദൂരമറിയില്ല ജീവൻ കാർന്നുതിന്നുന്ന ജീർണ്ണതയേൽക്കാതെ മറ്റു  ജീവസ്സുറ്റവർക്കൊപ്പം ഉറങ്ങുന്നു. ഞാൻ എന്റെ പരേതരെ കണ്ടു, ഞങ്ങളുണ്ടെന്നു ചൊല്ലി കൂടെ വന്നു. ഞാനും നീയും ഇനിയൊരേ ദിക്കിലാണ്, ഞങ്ങളോടൊത്തു യാത്ര തുടരാം.. അതേ ജീവിതത്തിൽ നീയും ഞാനും  ആ തണുപ്പ് അനുഭവിക്കുന്നു.  അതേ ശവപ്പെട്ടിയിൽ

ശവമുറി Read More »

images (12)

ഏകാധിപത്യത്തെ തിരഞ്ഞെടുക്കുമ്പോൾ മരിക്കുന്നത് ജനാധിപത്യമാണ്

ലേഖനം ജനാധിപത്യത്തിൽ ഫാസിസത്തിൻ്റെ ജീനുണ്ട് എന്ന് വിലയിരുത്തിയത് ഫാസിസത്തിൻ്റെ ഫിലോസഫർ എന്ന് മുസോളിനി വിളിച്ച ജിയോണി ജെൻ്റയിലാണ്.മുസ്സോളനിയെ ജനക്കൂട്ടം തെരുവിൽ തല്ലിക്കൊന്നു വിളക്കുക്കാലിൽ കെട്ടിത്തൂക്കിയതിനുശേഷവും ഇറ്റാലിയൻ ജനതയെ ദുർവിധിയിലാഴ്ത്തിയ ഫാസിസത്തെ ന്യായീകരിച്ച ജെൻ്റയിലിനെ ഇറ്റലിക്കാർ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. എങ്ങനെയാണ് ഫാസിസത്തിൻ്റെ ജീൻ ജനാധിപത്യത്തിൽ പ്രവർത്തിക്കുന്നത്? ശക്തനായ നേതാവ്,ഭരണാധികാരി എന്നൊരു രക്ഷക സങ്കല്പം ജനങ്ങളിൽ സമ്മതിയായി നിർമ്മിച്ച് അതൊരു രാഷ്ട്രീയ-സാമൂഹിക-ഭരണാധികാരമായി യാഥാർത്ഥ്യമാക്കാനായാൽ ഉറപ്പിക്കാം അന്നാട്ടിൽ ഫാസിസമായി എന്ന്. ഫാസിസം അധികാരം ഉറപ്പിച്ച ഈ ചരിത്രയാഥാർത്ഥ്യത്തിൽ നിന്നാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ

ഏകാധിപത്യത്തെ തിരഞ്ഞെടുക്കുമ്പോൾ മരിക്കുന്നത് ജനാധിപത്യമാണ് Read More »

Shopping Cart

Akshara Magazine

അക്ഷര വായനയുടെ ഡിജിറ്റൽ ലോകം

Skip to content ↓