img 6400

ലോകം ലഹരിയാക്കുന്ന ഗോളുകളും സമൂഹത്തെ ബാധിക്കുന്ന ലഹരിയും

Editorial 24

പശ്ചിമേഷ്യയിലും,ഇറാനിലും സംഘർഷഭരിതമായ അന്തരീക്ഷത്തിലും ലോകത്തെ ഒന്നായ് മാറ്റാൻ ഒരു ബോളിന് കഴിയുന്നുവെന്നത് ആശ്വാസവും സന്തോഷവും പ്രധാനം ചെയ്യുന്നു.

ലോകം ഒരു ബോളായ് മാറുന്ന അസുലഭമായ മുഹൂർത്തമാണ് ലോകകപ്പ് ഫുട്ബോൾ മത്സരം നമ്മുക്ക് സമ്മാനിക്കുന്നത്.അതിൻ്റെ അലയൊലികൾ ലോകം ഏറ്റെടുത്തുകഴിഞ്ഞു.അവരവർക്ക് ഇഷ്ടമുള്ള ടീംമിൻ്റെ ഫ്ലക്സുകളും,ബോർഡുകളും പൊതു ഇടങ്ങളിൽ വയ്ക്കുന്നു,ഒരു രാജ്യത്തിൻ്റെ പതാക മറ്റൊരു രാജ്യത്ത് പ്രദർശിപ്പിക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും നിലനിൽക്കുമ്പോൾ തന്നെ ഈ മത്സരങ്ങളിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകൾ ഉയർത്തി വർണ്ണാഭമാക്കുവാൻ കഴിയുന്ന അസുലഭ നിമിഷമാണ് ലോകകപ്പ് ഫുട്ബോൾ മത്സരം നമ്മുക്ക് സമ്മാനിക്കുന്നത്.

യുദ്ധങ്ങൾക്കെതിരായ് ഓരോ മനസ്സും മാറാനും മാനവിക ബോധവും സഹവർത്തിത്വവും,സാഹോദര്യവും,മനുഷ്യരെല്ലാം ഒന്നാണ് എന്ന ബോധതലത്തിലേക്ക് മാറുവാൻ ഇത്തരത്തിലുള്ള മത്സരങ്ങൾ മാറട്ടെ എന്ന് പ്രത്യാശിക്കാം.

സമൂഹത്തിൽ മയക്കുമരുന്ന് ഉപയോഗവും വിപണനവും എത്രകണ്ട് വ്യാപിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കൊണ്ടുവന്ന ’തൂഫാൻ’ എന്ന ക്യാമ്പയിനിലൂടെ ലഹരിയിടെ വ്യാപനത്തെ തടയാൻ നടത്തിയ ശ്രമത്തിലൂടെ നമ്മുക്ക് മനസ്സിലാക്കാം.അതുവഴി സമൂഹത്തിൽ ലഹരി പടർത്താൻ ശ്രമിക്കുന്നവരെ കണ്ടെത്തി നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുവാൻ ഈ ക്യാമ്പയിനിലൂടെ കഴിഞ്ഞിട്ടുണ്ട്.

ഇത്തരം ലഹരി മാഫിയകൾക്ക് രാജ്യന്തര ബന്ധങ്ങൾ നിലനിൽക്കുന്നതിനാൽ ഇതിൻ്റെ കണ്ണികളെ പൂർണ്ണമായും തുടച്ചു നീക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.മറ്റു രാജ്യങ്ങളിൽ നിന്ന് സിന്തറ്റിക് ലഹരികൾ അടമുള്ള ലഹരികൾ രാജ്യത്തിനകത്ത് സുലഭമായ് കിട്ടുന്ന നിലവന്നിരിക്കുന്നു.കേരളത്തിലും ഇതിൻ്റെ വ്യാപനം ശക്തിപ്പെട്ടിരിക്കുന്നത് ഓരോ മലയാളിയേയും ആശങ്കപ്പെടുത്തുന്നതാണ്.ഇത് കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ ബാധിച്ചിരിക്കുന്നു.ഇതിനെതിരായി സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ്.

ആഗോളീകരണനയം സാമൂഹിക ജീവിതത്തിൽ നിന്നും വ്യക്തിയുടെ വ്യക്തിജീവിതവും,മത്സരാധിഷ്ഠിത സാമൂഹികവസ്ഥയിലേക്കുള്ള പറിച്ചു നടലും,ലഹരിയുടെ വ്യാപനത്തിന് ഒരു കാരണമായി തീർന്നിട്ടുണ്ടാകാം.കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനവും ആർട്സ്&സ്പോർട്സ് ക്ലബുകളും ശക്തമായിരുന്ന കാലത്ത് ഇത്തരത്തിലുള്ള ലഹരികളുടെ ഉപയോഗം സമൂഹത്തിൽ വളരെ കുറവായിരുന്നു.പ്രത്യേകിച്ച് നഗരങ്ങൾ കേന്ദ്രീകരച്ചാണ് ഇത്തരത്തിലുള്ള ലഹരി മാഫിയകൾ പിടിമുറിക്കിയിരുന്നതെങ്കിൽ ഇന്ന് ഗ്രാമഗ്രാമന്തരങ്ങളിൽ ഇത്തരം ലഹരി സംഘങ്ങളുടെ വിളയാട്ടം ശക്തിയാർജ്ജിച്ചിട്ടുണ്ട്.ഈ ശക്തികൾക്കെതിരെ സമൂഹം ഒന്നായ് നിന്നുകൊണ്ടുമാത്രമേ നേരിടാൻ കഴിയുകയുള്ളൂ.അതോടൊപ്പം കലാ സാംസ്ക്കാരിക സ്പോട്സ് അടക്കമുള്ള പ്രസ്ഥാനങ്ങൾ ശക്തിയാർജ്ജിക്കുതിനുവേണ്ട ഇടപെടൽ സർക്കാരിൻ്റെ ഭാഗത്തിനിന്നു ഉണ്ടായാൽ ഇതിനെ ഒരു പരിധിവരെ തടയിടാൻ കഴിയും.

Ajeshkumar P Babyആഗോളീകരണനയം സാമൂഹിക ജീവിതത്തിൽ നിന്നും വ്യക്തിയുടെ വ്യക്തിജീവിതവും,മത്സരാധിഷ്ഠിത സാമൂഹികവസ്ഥയിലേക്കുള്ള പറിച്ചു നടലും,ലഹരിയുടെ വ്യാപനത്തിന് ഒരു കാരണമായി തീർന്നിട്ടുണ്ടാകാം.കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനവും ആർട്സ്&സ്പോർട്സ് ക്ലബുകളും ശക്തമായിരുന്ന കാലത്ത് ഇത്തരത്തിലുള്ള ലഹരികളുടെ ഉപയോഗം സമൂഹത്തിൽ വളരെ കുറവായിരുന്നു.പ്രത്യേകിച്ച് നഗരങ്ങൾ കേന്ദ്രീകരച്ചാണ് ഇത്തരത്തിലുള്ള ലഹരി മാഫിയകൾ പിടിമുറിക്കിയിരുന്നതെങ്കിൽ ഇന്ന് ഗ്രാമഗ്രാമന്തരങ്ങളിൽ ഇത്തരം ലഹരി സംഘങ്ങളുടെ വിളയാട്ടം ശക്തിയാർജ്ജിച്ചിട്ടുണ്ട്.ഈ ശക്തികൾക്കെതിരെ സമൂഹം ഒന്നായ് നിന്നുകൊണ്ടുമാത്രമേ നേരിടാൻ കഴിയുകയുള്ളൂ.അതോടൊപ്പം കലാ സാംസ്ക്കാരിക സ്പോട്സ് അടക്കമുള്ള പ്രസ്ഥാനങ്ങൾ ശക്തിയാർജ്ജിക്കുതിനുവേണ്ട ഇടപെടൽ സർക്കാരിൻ്റെ ഭാഗത്തിനിന്നു ഉണ്ടായാൽ ഇതിനെ ഒരു പരിധിവരെ തടയിടാൻ കഴിയും.
Ajeshkumar P Baby

Chief Editor of Akshara Magazine


Discover more from Akshara Magazine

Subscribe to get the latest posts sent to your email.

Leave a Comment

Your email address will not be published. Required fields are marked *

Shopping Cart

Discover more from Akshara Magazine

Subscribe now to keep reading and get access to the full archive.

Continue reading