ശവമുറി
മരണം ചുംബിച്ച മനുഷ്യർ മൗനത്തിലാണ്ടു തണുത്തുറയുന്നു. ശവമുറിക്കുള്ളിലെ മരംകോച്ചുന്ന തണുപ്പറിയുന്നില്ല. ഇന്ന് മറഞ്ഞുപോയ ഇന്നലെകൾ ഇന്നും നാളെയും തമ്മിലെത്ര ദൂരമുണ്ട്? ഇനിയെത്ര നാൾ ഇവിടെയെറിയാതെ ഈ മുറിക്കുള്ളിൽ വസിക്കുന്നു. ജനനവും മരണവും താണ്ടിയ ദൂരമറിയില്ല ജീവൻ കാർന്നുതിന്നുന്ന ജീർണ്ണതയേൽക്കാതെ മറ്റു ജീവസ്സുറ്റവർക്കൊപ്പം ഉറങ്ങുന്നു. ഞാൻ എന്റെ പരേതരെ കണ്ടു, ഞങ്ങളുണ്ടെന്നു ചൊല്ലി കൂടെ വന്നു. ഞാനും നീയും ഇനിയൊരേ ദിക്കിലാണ്, ഞങ്ങളോടൊത്തു യാത്ര തുടരാം.. അതേ ജീവിതത്തിൽ നീയും ഞാനും ആ തണുപ്പ് അനുഭവിക്കുന്നു. അതേ ശവപ്പെട്ടിയിൽ […]


