Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ

അക്ഷര വായനയുടെ ഡിജിറ്റൽ ലോകം

അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ

അക്ഷര വായനയുടെ ഡിജിറ്റൽ ലോകം

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ

അക്ഷര വായനയുടെ ഡിജിറ്റൽ ലോകം

അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ

അക്ഷര വായനയുടെ ഡിജിറ്റൽ ലോകം

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Latest
January 27, 2026
വ്യവസ്ഥിതിക്കെതിരെ ഡിജിറ്റൽ കുറ്റപത്രം –
ഡിജിറ്റൽ ജനാധിപത്യത്തിലെ രക്തസാക്ഷികൾ ക്കൊരാമുഖം..
January 21, 2026
നവോത്ഥാനം ചിത്രകലയിലൂടെ….
January 21, 2026
കർഷകരും സ്ത്രീകളും
January 21, 2026
കോവിഡിൻെറ പശ്ചാത്തലത്തിൽ അക്ഷര ഡിജിറ്റൽ മാഗസിൻ
January 21, 2026
മൂല്യങ്ങൾ പ്രതിഫലിക്കുമ്പോൾ 
December 6, 2025
രാജ്യാന്തരബന്ധങ്ങളെ ശിഥിലീകരിക്കുന്ന യാങ്കി ഭീകരത  മൂന്നാം ലോകമഹായുദ്ധത്തിനുള്ള വഴി  തുറക്കലോ?
Editorial

മൂല്യങ്ങൾ പ്രതിഫലിക്കുമ്പോൾ 

By Ajeshkumar P Baby
January 21, 2026 1 Min Read
0

അക്ഷര പബ്ലിക് ലൈബ്രറി ചരിത്രനാഴികയ്ക്ക് തുടക്കം കുറിക്കുകയാണ്.  ലൈബ്രറിയുടെ മുഖപത്രമായി “അക്ഷര” ത്രൈമാസികയ്ക്ക്  തുടക്കം കുറിക്കുവാൻ ലൈബ്രറി കമ്മിറ്റി തീരുമാനിച്ചു. കുറേക്കാലമായി ഒരു കയ്യെഴുത്തു മാസിക തുടങ്ങണമെന്ന്  ആലോചിച്ചിരുന്നുവെങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ അത് ലക്ഷ്യ പ്രാപ്തിയിൽ എത്തിക്കാൻ കഴിഞ്ഞില്ല.

മനുഷ്യ ജീവിതത്തിന്റെ മുമ്പിൽ ഒരു ഇടിത്തീയായി കൊറോണ നമ്മുടെ മുന്നിൽ വന്നപ്പോൾ പതറാതെ സധൈര്യം മുന്നോട്ടു പോകുവാൻ കേരള ജനതയെ നയിച്ചത് കഴിഞ്ഞകാല അനുഭവനങ്ങളാണ്. രണ്ടു പ്രളയവും, നിപ്പ വൈറസ് രോഗബാധയും  നമുക്ക് ഒറ്റക്കെട്ടായി നേരിടാൻ  കഴിഞ്ഞുവെന്നതും, ലോകത്തിനു മുന്നിൽ പുതുചരിത്രവഴികൾ സൃഷ്ടിക്കാൻ കാരണമായി എന്നത് തർക്കമില്ലാത്ത കാര്യമാണ്. 

 ഓരോ പ്രതിസന്ധിയും ഓരോ പുതിയ പാഠം നമുക്ക് സമ്മാനിക്കുന്നുവെന്നത് ചരിത്രസത്യമാണ്. കോവിഡിനോട് അനുബന്ധിച്ച് ലോക് ഡൗൺ പ്രഖ്യാപിച്ചശേഷവും  എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ  നടത്തുവാൻ കഴിഞ്ഞതും ജൂൺ ഒന്നിന് തന്നെ ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടമാകാതിരിക്കുവാൻ  വേണ്ട നടപടികൾ സ്വീകരിക്കുകയും, അത്തരം സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് ബഹുജന പിന്തുണയോടുകൂടി സൗകര്യങ്ങൾ ഒരുക്കി നൽകുവാൻ കഴിഞ്ഞുവെന്നതും, കരിപ്പൂരിൽ വിമാന ദൂരന്തം ഉണ്ടായപ്പോൾ എല്ലാ വേലിക്കെട്ടുകളേയും തൃണവൽക്കരിച്ചുകൊണ്ട് കൊണ്ടോട്ടിയിലെ ജനങ്ങൾ  നടത്തിയ രക്ഷാപ്രവാർത്തനവും മൂന്നാറിലെ പെട്ടിമുടിയിൽ അടക്കം നടന്ന ദുരിതാശ്വാസപ്രവർത്തനങ്ങളും കേരളം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളുടെ മഹത്തായ പ്രതിഫലനമാണ്. 

  കോവിഡാനന്തരകാലം നമ്മെ ചിലത് ഓർമിപ്പിക്കുന്നു. ജാതിമത വ്യത്യാസമോ വലിയവനെന്നോ ചെറിയവനെന്നോ  കുടിലിൽ താമസിക്കുന്നവരെന്നോ ആഡംബര സൗധങ്ങളിൽ താമസിക്കുന്നവരെന്നോ വ്യത്യാസമില്ലാതെയാണ് കോവിഡ്  ബാധിച്ചത്. വ്യത്യാസങ്ങൾ ഒന്നുമില്ലാതെ സഹവർത്തിത്വത്തിന്റെ പുതിയ പാത വെട്ടിത്തുറക്കുവാൻ നമുക്ക് കഴിയട്ടെ.

 അക്ഷര പബ്ലിക് ലൈബ്രറി കൊവിഡ് കാലമാണ് ഓൺലൈൻ മാഗസിൻ എന്ന ചിന്ത രൂപപ്പെടാൻ കാരണമായത് ഈ  മാഗസിന്റെ പ്രവർത്തനങ്ങളിൽ താങ്കളുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.

Author

Ajeshkumar P Baby

Follow Me
Other Articles
Previous

രാജ്യാന്തരബന്ധങ്ങളെ ശിഥിലീകരിക്കുന്ന യാങ്കി ഭീകരത  മൂന്നാം ലോകമഹായുദ്ധത്തിനുള്ള വഴി  തുറക്കലോ?

Next

കോവിഡിൻെറ പശ്ചാത്തലത്തിൽ അക്ഷര ഡിജിറ്റൽ മാഗസിൻ

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്യവസ്ഥിതിക്കെതിരെ ഡിജിറ്റൽ കുറ്റപത്രം –
    ഡിജിറ്റൽ ജനാധിപത്യത്തിലെ രക്തസാക്ഷികൾ ക്കൊരാമുഖം..
  • നവോത്ഥാനം ചിത്രകലയിലൂടെ….
  • കർഷകരും സ്ത്രീകളും
  • കോവിഡിൻെറ പശ്ചാത്തലത്തിൽ അക്ഷര ഡിജിറ്റൽ മാഗസിൻ
  • മൂല്യങ്ങൾ പ്രതിഫലിക്കുമ്പോൾ 

Recent Comments

No comments to show.

Archives

  • January 2026
  • December 2025

Categories

  • Cinema 📽️
  • Editorial
  • Fiction

Wise News Pro

Sem nullam vivamus hendrerit ultricies lacinia cursus sodales, lacus est id mi luctus sed congue euismod, aliquam neque vel commodo fusce consequat egestas, at penatibus tristique inceptos quisque justo.

Recent Comments

    Tags

    Binukuttan keezhillam Chief Editor P K Ganeshan
    Copyright 2026 — അക്ഷര ഡിജിറ്റൽ മാഗസീൻ. All rights reserved. Blogsy WordPress Theme