Skip to content
-
Subscribe to our newsletter & never miss our best posts. Subscribe Now!
അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ

അക്ഷര വായനയുടെ ഡിജിറ്റൽ ലോകം

അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ

അക്ഷര വായനയുടെ ഡിജിറ്റൽ ലോകം

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ

അക്ഷര വായനയുടെ ഡിജിറ്റൽ ലോകം

അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ അക്ഷര ഡിജിറ്റൽ മാഗസീൻ

അക്ഷര വായനയുടെ ഡിജിറ്റൽ ലോകം

Close

Search

  • https://www.facebook.com/
  • https://twitter.com/
  • https://t.me/
  • https://www.instagram.com/
  • https://youtube.com/
Subscribe
Latest
January 27, 2026
വ്യവസ്ഥിതിക്കെതിരെ ഡിജിറ്റൽ കുറ്റപത്രം –
ഡിജിറ്റൽ ജനാധിപത്യത്തിലെ രക്തസാക്ഷികൾ ക്കൊരാമുഖം..
January 21, 2026
നവോത്ഥാനം ചിത്രകലയിലൂടെ….
January 21, 2026
കർഷകരും സ്ത്രീകളും
January 21, 2026
കോവിഡിൻെറ പശ്ചാത്തലത്തിൽ അക്ഷര ഡിജിറ്റൽ മാഗസിൻ
January 21, 2026
മൂല്യങ്ങൾ പ്രതിഫലിക്കുമ്പോൾ 
December 6, 2025
രാജ്യാന്തരബന്ധങ്ങളെ ശിഥിലീകരിക്കുന്ന യാങ്കി ഭീകരത  മൂന്നാം ലോകമഹായുദ്ധത്തിനുള്ള വഴി  തുറക്കലോ?
Editorial

രാജ്യാന്തരബന്ധങ്ങളെ ശിഥിലീകരിക്കുന്ന യാങ്കി ഭീകരത  മൂന്നാം ലോകമഹായുദ്ധത്തിനുള്ള വഴി  തുറക്കലോ?

By Aksharadigitalmagazine
December 6, 2025 1 Min Read
0

  ഏതൊരു മനുഷ്യന്റെയും ഏറ്റവും സുരക്ഷിതമായ ഇടം എന്ന് കരുതുന്നത് സ്വന്തം വസതിയാണ്. ഒരു രാജ്യത്തിൻ്റെ ഭരണാധികാരിക്ക് ആ രാജ്യത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ഭരണം നടത്തുന്നതിനും അദ്ദേഹത്തിന് സുരക്ഷിതമായി താമസിക്കുന്നതിനും വസതികൾ നൽകാറുണ്ട്. വെനസ്വേല പ്രസിഡൻ്റെ മറുഡോയ്ക്ക് താമസിക്കുന്നതിന് നൽകിയ വസതിയിൽ നിന്ന് അദ്ദേഹത്തിനെയും സഹധർമ്മിണി യേയും രാത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മറ്റൊരു രാജ്യത്തിൻ്റെ സൈന്യം അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നത് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ മേലുള്ള കടന്നുകയറ്റമാണ്.

ഒരു രാജ്യത്തെ ഭരണകൂടത്തെ തെരഞ്ഞെടുക്കാനും ഉപേക്ഷിക്കാനും ഉള്ള അധികാരം ആ രാജ്യത്തെ ജനങ്ങളുടെ മാത്രം അവകാശമാണ്. മറ്റൊരു രാജ്യം അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അന്താരാഷ്ട്ര തത്വങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമാണ്. എന്നാൽ അമേരിക്ക വിവിധ രാജ്യങ്ങളിൽ അവരുടെ കോപ്റേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഭരണകൂടങ്ങളെ അട്ടിമറിച്ചുകൊണ്ട് അവിടുത്തെ പൊതുമുതൽ കൊള്ളയടിക്കുന്നതിനു വേണ്ടിയിട്ടുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇറാഖിൽ അധിനിവേശം നടത്തുന്നതിന് അമേരിക്ക ലോകത്തോട് പറഞ്ഞത് അവിടെ രാസായുധം സൂക്ഷിച്ചിരിക്കുന്നു എന്നാണ്. എന്നാൽ ആ രാജ്യത്ത് ഭരണാധികാരിയെ അട്ടിമറിച്ചുകൊണ്ട് അധിനിവേശം നടത്തി ഒരു രാസായുധവും അവിടെനിന്ന് കണ്ടെത്തുവാൻ  കഴിഞ്ഞില്ല. ആ രാജ്യത്തിൻ്റെ സാമൂഹിക അവസ്ഥ തന്നെ താറുമാറാക്കി. അഫ്ഗാനിസ്ഥാനിൽ കടന്നുകയറ്റം നടത്തിക്കൊണ്ട് തീവ്രവാദത്തെ എതിർക്കാനാണ് ശ്രമിക്കുന്നത് എന്നു പറഞ്ഞു കൊണ്ട് ആ രാജ്യത്തെ ഭരണകൂടത്തെ അട്ടുമറിച്ച് ജനങ്ങളുടെ സാമൂഹ്യ അവസ്ഥയെ താറുമാറാക്കുകയും പട്ടിണിയിലേക്ക് ആ രാജ്യത്തെ കൂപ്പുകുത്തിക്കുന്നതിനും ഇടയാക്കി. ഇങ്ങനെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ രാജ്യങ്ങൾ തമ്മിൽ സ്പർദ്ധകൾ ഉണ്ടാക്കി അവിടുത്തെ വിഭവങ്ങൾ കൊള്ളയടിക്കുന്നതിനും അവരുടെ ആയുധങ്ങൾ നിർബാധം വില്പന  നടത്തുന്നതിനുമുള്ള ശ്രമങ്ങളാണ് ഇത്തരത്തിലുള്ള അതിക്രമങ്ങളിലൂടെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാത്തിനെയും ലാഭകണോടുകൂടി മാത്രം വീക്ഷിക്കുന്ന സമീപനമാണ് അവർക്കുള്ളത്. അവിടെ മാനുഷിക മൂല്യങ്ങൾക്കോ മനുഷ്യാധ്വാനത്തിനോ യാതൊരു തരത്തിലുള്ള വിലയും കൽപ്പിക്കുന്നില്ല. അമേരിക്കൻ അധിനിവേശത്തിനെതിരെ വിയറ്റ്നാം ജനതയുടെ ചെറുത്തുനിൽപ്പ് എല്ലാ രാജ്യങ്ങൾക്കും പ്രചോദനമാകട്ടെ.

സോവിയറ്റ് യൂണിയൻ്റെ തകർച്ചയാണ് ലോക പോലീസ് എന്ന നിലയിലേക്ക് അമേരിക്കയെ മാറ്റി തീർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്.  ഇന്ത്യ, ക്യൂബ അടക്കമുള്ള പല രാജ്യങ്ങളുടെ മേൽ കടന്നു കയറ്റത്തിന്  അമേരിക്കയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായപ്പോൾ   അതിനെ ചെറുക്കുവാൻ പ്രാപ്തമാക്കിയത് സോവിയറ്റ് യൂണിയൻ്റെ ഇടപെടലുകളാണ്. സോഷ്യലിസ്റ്റ് ചേരികളുടെ  പതനമാണ് മുതലാളിത്ത ചേരിയുടെ വളർച്ചയ്ക്കും വികാസത്തിനും ഇടയാക്കിയിട്ടുള്ളത് .മാനവികതയും, ജനാധിപത്യം, സോഷ്യലിസ്റ്റ് കാഴ്ചപ്പാടും സമൂഹത്തിൽ ഉണ്ടായെങ്കിൽ മാത്രമേ കോപ്പറേറ്റുകളുടെ താല്പര്യങ്ങളെ ചെറുക്കുവാൻ സാധിക്കു.

Tags:

Chief Editor
Author

Aksharadigitalmagazine

Follow Me
Other Articles
Next

മൂല്യങ്ങൾ പ്രതിഫലിക്കുമ്പോൾ 

No Comment! Be the first one.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്യവസ്ഥിതിക്കെതിരെ ഡിജിറ്റൽ കുറ്റപത്രം –
    ഡിജിറ്റൽ ജനാധിപത്യത്തിലെ രക്തസാക്ഷികൾ ക്കൊരാമുഖം..
  • നവോത്ഥാനം ചിത്രകലയിലൂടെ….
  • കർഷകരും സ്ത്രീകളും
  • കോവിഡിൻെറ പശ്ചാത്തലത്തിൽ അക്ഷര ഡിജിറ്റൽ മാഗസിൻ
  • മൂല്യങ്ങൾ പ്രതിഫലിക്കുമ്പോൾ 

Recent Comments

No comments to show.

Archives

  • January 2026
  • December 2025

Categories

  • Cinema 📽️
  • Editorial
  • Fiction

Wise News Pro

Sem nullam vivamus hendrerit ultricies lacinia cursus sodales, lacus est id mi luctus sed congue euismod, aliquam neque vel commodo fusce consequat egestas, at penatibus tristique inceptos quisque justo.

Recent Comments

    Tags

    Binukuttan keezhillam Chief Editor P K Ganeshan
    Copyright 2026 — അക്ഷര ഡിജിറ്റൽ മാഗസീൻ. All rights reserved. Blogsy WordPress Theme