നവോത്ഥാനം ചിത്രകലയിലൂടെ….
1848 എപ്രിൽ 26നാണ് ഇന്ത്യൻ ചിത്രകലയിലെ എക്കാലത്തെയും അതികായനായ രാജരവിവർമ്മ കിളിമാനൂർ കൊട്ടാരത്തിലാണ് ജനിച്ചത്.പിന്നീട് രവിവർമ്മ ചിത്രങ്ങളെപ്പോലെ ഇന്ത്യൻ ജനതയുടെ സംസ്ക്കാരത്തിൽ,ദൃശ്യഭാഷയിൽ,വീക്ഷണകോൺ സൃഷ്ടിച്ച മറ്റൊരു കലാകാരൻ ഇല്ലെന്നു തന്നെ പറയാം.ഇന്ത്യൻ സിനിമയിലും,നാടകങ്ങളിലും രവിവർമ്മ ചിത്രങ്ങളിലെ ലൈറ്റിംഗ് രീതിയാണ് നാളിതുവരെ പിൻതുടരുന്നത്.ഒരു സ്ഥലത്ത് കഥാപാത്രങ്ങളെ എങ്ങനെ കത്യമായി അടുക്കിവയ്ക്കാം എന്ന് രവിവർമ്മ ചിത്രങ്ങൾ കാണിച്ചുതരുന്നു.
അതുവരെ ഉണ്ടായിരുന്ന ചിത്രസങ്കല്പങ്ങളെ തകർത്തെറിഞ്ഞുകൊണ്ട് റിയലിസത്തിൻെറ യഥാർത്ഥ പ്രതീതി ജനിപ്പിക്കുന്ന രചനാ സമ്പ്രദായം കൊണ്ടുവരിക മാത്രമല്ല അദ്ദേഹം ചെയ്തത്.നാൽക്കാലികളെക്കാൾ ദുഷ്ക്കരമായ അവസ്ഥയിൽ ജീവിച്ച കീഴാളരെ ചിത്രീകരിക്കുക വഴി അവരുടെ ജീവിതവും അടയാളപ്പെടുത്തുകയുണ്ടായി.
ദ്രൌപതി വിരാട സദസ്സിൽ എന്ന ചിത്രത്തിൽ കീചകൻെറ ശല്യം സഹിയ്ക്കവയ്യാതെ,വിരാടരാജാവിൻെറ സദസ്സിൽ വെറുനിലത്ത് കിടന്ന് ആവലാതി ബോധിപ്പിക്കുന്ന ദ്രൌപതിയെയാണ് രവിവർമ്മ ചിത്രീകരിച്ചിരിക്കുന്നത്.പാണ്ഡവരുടെ ധർമ്മപത്നിയെന്ന നിലയ്ക്കലാതെ ദ്രൌപതിയെ ഒരു സ്ത്രീ എന്ന നിലയിൽ തന്നെ നിരന്തരം തന്നെ വേട്ടയാടുന്ന കീചകനെക്കുറിച്ച് ഭരണകൂടത്തോട് പരാതി പറയുന്ന സ്ത്രീയായി രവിവർമ്മ ചിത്രീകരിച്ചത് ഇന്നിൻെറ നേർക്കാഴ്ചയായി മാറുന്നുണ്ട്.വിരാടരാജാവാകട്ടെ ഉദാസീനതയോടെ മുഖം തിരിക്കുന്നു എന്നതും ചിത്രത്തിൻെറ പ്രതേൃകതയാണ്.രവിവർമ്മ സ്ത്രീപക്ഷ രചന നടത്തുക മാത്രമല്ല അക്കാലഘട്ടത്തിൽ തൻെറ നിറങ്ങളും ബ്രഷും ഉപയോഗിച്ച് നടത്തിയ പോരാട്ടങ്ങളും ചെറുതല്ല.
കലാസൃഷ്ടികൾ ക്ക് സാമൂഹികമായും വളരെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നതിൻ്റെ ഉത്തമ ഉദാഹരണങ്ങളാണ് രവിവർമ്മാ ചിത്രങ്ങൾ” ഇന്ന് ഞാനിവിടെ പറയുന്നത് അദ്ദേഹത്തിൻ്റെ ചിത്രങ്ങളെക്കുറിച്ചല്ല ചരിത്രം രവിവർമ്മയെ സാധാരണയായീ ചിത്രകാരൻമാരുടെ പട്ടികയിൽ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളൂ.1848 മുതൽ 1906 വരെയുള്ള അദ്ദേഹത്തിൻ്റെ സംഭവബഹുലമായ കലാജീവിതത്തിൽ രവിവർമ്മാ ചിത്രങ്ങൾ കടന്ന് പോയത് കേരളത്തിൻ്റെ സാംസ്കാരിക നവോത്ഥാനത്തിനൊപ്പമാണ്.
ശ്രീചിത്തിര തിരുനാൾ മഹാരാജാവ് 1936 നവംബർ 12നാണ് ദളിതർക്കും മറ്റ് അവർണ്ണ സമുദായക്കാർക്കുമായീക്ഷേത്രപ്രവേശന വിളംബരം നടത്തുന്നത്. എന്നാൽ രാജാ രവിവർമ്മ വളരെ യഥാർത്ഥ്യ പ്രതീതിയോടെ മനുഷ്യ രൂപത്തിൽ ഹിന്ദു ദേവീദേവൻമാരുടെ ചിത്രങ്ങൾ അതിലും നാലു ദശാബ്ദത്തിന് മുൻപേ രചിക്കുകയും ബോബെയിലെ തൻ്റെ ലിത്തോഗ്രാഫി പ്രിൻറിംഗ് പ്രസ്സു വഴി ആയിരക്കണക്കിന് പ്രിൻറുകൾ ഇന്ത്യ ഒട്ടാകെ കുറഞ്ഞ പൈസയ്ക്ക് വിറ്റഴിക്കുകയും ചെയ്തു ഇതു വഴി ദളിതരുൾപ്പെടുന്ന ഒരു സമൂഹ ക്ഷേത്രത്തിൽ പ്രവേശനമില്ലാതെ ഇരുന്ന കാലത്ത് ഈ ചിത്രങ്ങൾ വാങ്ങിയ്ക്കാനും തങ്ങളുടെ വീട്ടിൽ കൊണ്ടം പോയീവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാനും കഴിഞ്ഞു … അങ്ങനെ ക്ഷേത്രത്തിൽ ചെന്ന് ദേവതകളെ കാണാൻ സാധിക്കാത്തവരെ തേടീ ദൈവങ്ങൾ അവരുടെ വീടുകളിലേയ്ക്കു വന്നു.
കേരളത്തിലെ വനിതകൾക്ക് ജാതി വ്യവസഥിതിയിലൂന്നിയ ആ കാലഘട്ടത്തിൽ സ്വന്തമായീ ഏകീകരണ സ്വഭാവമുള്ള ഒരു വസ്ത്രധാരണ സമ്പ്രദായം ഉണ്ടായിരുന്നില്ല. പലപ്പോഴും കീഴ്ജാതിയിൽപ്പെട്ട സത്രീകൾ മേൽമുണ്ട് പുതച്ചാൽ പോലും കൊടും പാതകമായീ കണക്കാക്കീയിരുന്നു. 1915ൽ കേരളത്തിലെ സ്ത്രീ വസ്ത്രധാരണവ്യവസ്ഥിതിയെ പിടിച്ചല്ലച്ച കല്ലുമാല സമരം എടുത്ത് പറയേണ്ടതാണ്.
1870 ഓടെയാണ് രവിവർമ്മയുടെ പ്രധാന കലാസൃഷ്ടികൾ പിറവിയെടുക്കന്നത്. സ്വന്തമായീ നഗ്നത മറയ്ക്കാൻ അവകാശമില്ലാതിരുന്ന ഒരു ജനതയ്ക്ക് മുന്നിലേയ്ക്കാണ് രവിവർമ്മ ചിത്രങ്ങളിലെ നായികമാർ സാരീ ഉടുത്ത് പ്രത്യക്ഷപ്പെടുന്നത്.ഇന്ത്യയിൽ ആകമാനം യാത്ര ചെയ്ത രവിവർമ്മ രൂപകല്പന ചെയ്തതാണ് സാരീ .കേരളീയ ആ കാരത്തോടുള്ള യ സുന്ദരിയായ സരസ്വതീ ദേവീ കസവുള്ള സെറ്റു സാരീ യും ധരിച്ചാണ് താമരയിൽ ഇരിക്കുന്നത്. നൂറ്റാണ്ടുകളായീ വസ്ത്രം ധരിക്കുന്നതിന് സമരം നടന്നിരുന്ന മണ്ണിൽ രവിവർമ്മ കൊണ്ടുവന്ന വസ്ത്രധാരണ രീതീ ഒരു ജാതീ വിഭാഗത്തിൻ്റെയും സ്വന്തമായിരുന്നില്ല. അത്തരത്തിലാണ് സാരീ പതിയെ സാർവ്വത്രികമായിത്തീരുന്നത്.
ഇന്ന് കേരളത്തിലെ സ്ത്രീകളുടെ അഭിമാന വസ്ത്രമാണ് സാരീ .ഇത്തരത്തിൽ നിരവധി സാമൂഹിക പരിഷ്കാരങ്ങൾക്ക് രവിവർമ്മ ചിത്രങ്ങൾ കാരണമാവുകയുണ്ടായീ’രാജാ രവിവർമ്മ തൻ്റെ ചായങ്ങളും ബ്രഷും കൊണ്ട് നടത്തിയ വിപ്ലവങ്ങളെയും കലാപങ്ങളെയും ഇനിയും കേരള സമൂഹം വേണ്ട രീതിയിൽ അടയാളപ്പെടുത്തിയിട്ടുണ്ടോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു.”
ബിനുക്കുട്ടൻ കീഴില്ലം കെയർടേക്കർ. ശ്രീ ചിത്ര ആർട്ട് ഗ്യാലറി തിരുവനന്തപുരം
