images (12)

ഏകാധിപത്യത്തെ തിരഞ്ഞെടുക്കുമ്പോൾ മരിക്കുന്നത് ജനാധിപത്യമാണ്

ജനാധിപത്യത്തിൽ ഫാസിസത്തിൻ്റെ ജീനുണ്ട് എന്ന് വിലയിരുത്തിയത് ഫാസിസത്തിൻ്റെ ഫിലോസഫർ എന്ന് മുസോളിനി വിളിച്ച ജിയോണി ജെൻ്റയിലാണ്.മുസ്സോളനിയെ ജനക്കൂട്ടം തെരുവിൽ തല്ലിക്കൊന്നു വിളക്കുക്കാലിൽ കെട്ടിത്തൂക്കിയതിനുശേഷവും ഇറ്റാലിയൻ ജനതയെ ദുർവിധിയിലാഴ്ത്തിയ ഫാസിസത്തെ ന്യായീകരിച്ച ജെൻ്റയിലിനെ ഇറ്റലിക്കാർ കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു.

എങ്ങനെയാണ് ഫാസിസത്തിൻ്റെ ജീൻ ജനാധിപത്യത്തിൽ പ്രവർത്തിക്കുന്നത്?ശക്തനായ നേതാവ്,ഭരണാധികാരി എന്നൊരു രക്ഷക സങ്കല്പം ജനങ്ങളിൽ സമ്മതിയായി നിർമ്മിച്ച് അതൊരു രാഷ്ട്രീയ-സാമൂഹിക-ഭരണാധികാരമായി യാഥാർത്ഥ്യമാക്കാനായാൽ ഉറപ്പിക്കാം അന്നാട്ടിൽ ഫാസിസമായി എന്ന്.

ഫാസിസം അധികാരം ഉറപ്പിച്ച ഈ ചരിത്രയാഥാർത്ഥ്യത്തിൽ നിന്നാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻ്റിസ്റ്റുകളായ സ്റ്റീവൻ ലെവിറ്റ്സ്കിയും ഡാനിയേൽ സിബ്ലാറ്റും ചേർന്നെഴുതിയ How Democracies Die എന്ന പുസ്തകത്തിൽ ആശയലോകം വികസിക്കുന്നത് പുസ്തകത്തിൻ്റെ തലക്കെട്ടിനെ മാത്രമല്ല,ഉള്ളടക്കത്തെ നിർവചിക്കുകയും പൂരിപ്പിക്കുകയും ചെയ്യുന്നു.അങ്ങനെ What history reveals about our future എന്ന വാക്യത്തിലൂടെ.

മുസ്സോളിനി ഇറ്റലിയിൽ,ഹിറ്റ്ലർ ജർമ്മിനിയിൽ ഫ്യൂജിമോറി പെറുവിൽ,ഹ്യൂഗോ ഷാവോസ് വെനിസ്വേലയിൽ,പെറൻ അർജൻ്റീനയിൽ,പിനാഷെ ചിലിയിൽ,പുട്ടിൻ റഷ്യയിൽ,എർദോഗാൻ തുർക്കിയിൽ,ഓർബൻ ഹംഗറിയിൽ(അതേസമയം മോദിയുടെ ഇന്ത്യയെക്കുറിച്ച് പരാമർശമില്ല)അങ്ങനെ സർവ്വാധികാരികൾ എങ്ങനെ വന്നു ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട് അധികാരത്തിൽ,ഈ പുസ്തകത്തിൽ എന്നതുപോലെ നമ്മുടെ മുന്നിലുള്ള ചരിത്രമാണ്.ആ ചരിത്രമാണ് ഇപ്പോഴുത്തെ നമ്മുടെ ഭാവിയെക്കുറിച്ച് ആകുലത സൃഷ്ടിക്കുന്നത്.ഈ ചരിത്രമാണ് അധികാരത്തെ തന്നിൽ കേന്ദ്രീകരിച്ചു നിർത്തുന്നതിന് ജനാധിപത്യത്തിലൂടെ അധികാരത്തിൽ വരുന്നവരെ പഠിപ്പിക്കുന്നത്.ഈ ചരിത്രത്തിൽ നിന്നാണ് ഡൊണാൾഡ് ട്രംപ് പഠിച്ചത്,അമേരിക്കയെ എങ്ങനെയാണ് സ്വന്തം വരുതിയിൽ നിർത്താമെ്ന്ന്,ആയതിനാൽ നിശ്ചയമായും ഈ പുസ്തകം അമേരിക്കൻ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ജനാധിപത്യത്തെക്കുറിച്ചുള്ള ആകുലതയാണ്.Elected Autocracy ആണ് ജനാധിപത്യത്തിൻ്റെ ശത്രു.ജനാധിപത്യം തന്നെ Elected Autocracy ആയി മാറുന്നു.


Discover more from Akshara Magazine

Subscribe to get the latest posts sent to your email.

Leave a Comment

Your email address will not be published. Required fields are marked *

Shopping Cart

Discover more from Akshara Magazine

Subscribe now to keep reading and get access to the full archive.

Continue reading