അന്താരാഷ്ട്ര യോഗാ ദിനാചരണം ജൂൺ 21 ന് നടത്തുകയാണ്. യോഗ ചെയ്യുന്നതിലൂടെ മനുഷ്യർക്ക് ഉന്മേഷത്തോടെ കാര്യങ്ങൾ നിർവഹിക്കുവാനും , ജീവിത ശൈലീ രോഗങ്ങളിൽ നിന്നും പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്നും ഫലപ്രദമായി രക്ഷനേടുന്നതിനും സാധിക്കും യോഗയുടെ പ്രാധാന്യം പൊതു സമൂഹത്തിലെത്തിക്കാനും അന്താരഷ്ട്ര യോഗാ ദിനം ആചരിക്കുന്നത്.
ഐക്യരാഷ്ട്രസഭ ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനം ആയി അംഗീകരിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം ആഗോളതലത്തിൽ പൊതുജനാരോഗ്യത്തിന് യോഗയുടെ സാധ്യതകളെ അടിവരയിടേണ്ടതാണ്.
2015 മുതൽ, ലോകമെമ്പാടുമുള്ള ആരോഗ്യത്തിനായുള്ള ഒരു ബഹുജന പ്രസ്ഥാനമായി യോഗാദിനം മാറി. മഹാമാരിയുടെ അനുഭവം യോഗയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പൊതുജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കിയിട്ടുണ്ട്. ഈ അനുഭവം ആയുഷ് മന്ത്രാലയം അതിന്റെ പ്രമോഷണൽ ശ്രമങ്ങളിലൂടെ ഉചിതമായി ഉൾക്കൊള്ളുന്നു. കോവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനുള്ള നടപടിക്രമങ്ങളായി പല ആശുപത്രികളിലും യോഗ പരിശീലനങ്ങൾ വിജയകരമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ രോഗത്തിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ യോഗ സഹായിക്കുന്നുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ നിത്യേനയുള്ള യോഗാപരീശലനം സഹായിക്കും.
മാനസിക സമ്മർദ്ദം, വിഷാദം, ഉത്ക്കണ്ഠ തുടങ്ങിയവയൊക്കെ നേരിടാൻ യോഗ സഹായിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. തിരക്ക് പിടിച്ച യാന്ത്രിക യുഗത്തിൽ അണുകുടുംബ വ്യവസ്ഥയിലും മറ്റും കഴിയുന്നവർ യോഗ ചെയ്യുന്നത് മനസ്സിൻ്റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ശ്വാസതടസ്സം ഉൾപ്പെടെ രോഗങ്ങളിൽ നിന്ന് രക്ഷനേടുവാൻ യോഗ പരിശീലീക്കുന്നത് നല്ലതാണ്.
യോഗയുടെ ഗുണങ്ങൾ
മാനസിക സമ്മർദ്ദം കുറച്ച്, മനസ്സിന് ശാന്തി നല്‍കുന്നു.
പതിവായി യോഗ ചെയ്യുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
പേശീബലവും ആരോഗ്യവും വർദ്ധിപ്പിക്കുന്നു.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
യോഗ ചെയ്യുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.